കാലടി: ചൊവ്വര ജനരഞ്ജിനി വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പി. കേശവദേവ് അനുസ്മരണം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് യു.ആർ. ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല വൈസ് പ്രസിഡന്റ് ടി.എ. ജയൻ അദ്ധ്യക്ഷനായി. ടി. സുധീന്ദ്രൻ, വി.എ. സരസു, അജിത, പി.കെ. ആസാദ്, ബി. സുനിൽകുമാർ, കബീർ മേത്തർ, വായനശാല സെക്രട്ടറി കെ.ജെ.ജോയി, പി.കെ.ശശി എന്നിവർ സംസാരിച്ചു.