കാലടി: മാണിക്കമംഗലം സായിശങ്കര ശാന്തികേന്ദ്രത്തിൽ രാമായണോത്സവം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി റജിൽ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ പി.എൻ. ശ്രീനിവാസൻ, രാമവർമ്മക്കുട്ടൻ തമ്പുരാൻ, ശങ്കരനാരായണൻ, ലീലാ ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു. രാമായണേത്തോടനുബന്ധിച് കർക്കടകമാസത്തിൽ വൈകിട്ട് അഞ്ചുമുതൽ രാമനാമ സങ്കീർത്തനം, രാമായണ പാരായണം, ഭജന, മംഗളാരതി, പ്രസാദവിതരണം എന്നിവ ഉണ്ടാകും.