murukkum-road

കൊച്ചി: മുരുക്കുംപാടം ജെട്ടി റോഡിന്റെ അശാസ്ത്രീയ നിർമ്മാണം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ഉടൻ പുനർ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പുതുവൈപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെറ്റൽ പെറുക്കി സമരം നടത്തി. യൂത്ത് കോൺഗ്രസ് പുതുവൈപ്പ് മണ്ഡലം പ്രസിഡന്റ് വിശാഖ് അശ്വിൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പുതുവൈപ്പ് മണ്ഡലം പ്രസിഡന്റ് കെ.എം. സിനോജ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സ്വാതിഷ് സത്യൻ , വൈപ്പിൻ ബ്ലോക്ക് കോൺഗ്രസ് ട്രഷറർ എ .എം . നവാസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫിലോമിന ലിങ്കൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്സൽ സെബാസ്റ്റ്യൻ, മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു പള്ളത്ത് എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഇസഹാക്ക് , ടിങ്കു ,സണ്ണി സോണി, ജ്യോതിഷ്, ജീനോ, ജീൻ, നവീൻ, എം.എ. സൈനുദീൻ എന്നിവർ നേതൃത്വം നൽകി.
മുരുക്കുംപാടം ജെട്ടി റോഡ് ഏറെ നാളത്തെ ശോചനീയവസ്ഥയ്ക്ക് ശേഷം എം.എൽ.എ ഫണ്ട് 50 ലക്ഷം രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം പൂർത്തിയാക്കിയത്. റോഡ് ഉദ്ഘാടനംചെയ്തു നാല് മാസം പൂർത്തിയാക്കുന്നതിന് മുമ്പേ റോഡിലെ ടാറും മെറ്റലും മഴവെള്ളത്തിൽ ഒലിച്ചു പോകുന്ന അവസ്ഥയാണ്.റോഡിനോട് ചേർന്ന കാന നിർമ്മാണവും അശാസ്ത്രീയമായി നടത്തിയിരിക്കുന്നു. നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമാരാമത്ത് വകുപ്പിനും മുഖ്യമന്ത്രിക്കും യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.