മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ വിജ്ഞാനോത്സവം, മാതൃസംഗമം, സഹപാഠിക്കൊരു സ്നേഹവീട്, എസ്.എസ്.എൽ.സി,പ്ലസ്ടു, പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ എന്നീ ചടങ്ങുകൾ കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചിത്രകലാ അദ്ധ്യാപകരായ കെ.എം. ഹസൻ, ടി.കെ. കുമാരൻ എന്നിവരെ ആദരിച്ചു. ഹെഡ്മിസ്ട്രസ് അനിത കെ. നായർ, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി, എം.പി.ടി.എ പ്രസിഡന്റ് ജോളി റെജി, ജീമോൾ കെ. ജോർജ് എന്നിവർ സംസാരിച്ചു.