ചെറുവട്ടൂർ: പാറേപ്പിടികയിൽ നടന്ന ചെറുവട്ടൂർ വില്ലേജ് സമ്മേളനം കർഷകസംഘം സംസ്ഥാന കമ്മിറ്റി വർക്കിംഗ് കമ്മിറ്റിഅംഗം തുളസി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ചെറുവട്ടൂർ നാരായണൻ പതാക ഉയർത്തി. വില്ലേജ് പ്രസിഡന്റ് ചെറുവട്ടൂർ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം. അബ്ദുൽ അസീസ്, കെ.കെ. ശിവൻ, എ.സി. സത്യൻ, കെ.എം. പരീത്, സഹീർ കോട്ടപ്പറമ്പിൽ, പി.എം. ബിജു, റംല ഇബ്രാഹിം, കെ.എം ബാബു എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഫുൾഎ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വില്ലേജിലെ മികച്ച കർഷകനേയും ക്ഷീരകർഷകനേയും മെമന്റോ നൽകി ആദരിച്ചു.