cpi
തൃക്കളത്തൂരിൽ നടന്ന സുധൻ അനുസ്മരണ യോഗത്തിൽ മുൻ എം.എൽ.എ ബാബു പോൾ സംസാരിക്കുന്നു

മൂവാറ്റുപുഴ: സി.പി.ഐ നേതാവായിരുന്ന സുധൻ അനുസ്മരണ സമ്മേളനം തൃക്കളത്തൂരിൽ നടന്നു. സി. പി .ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ അനുസ്മരണ പ്രഭാഷണം നടത്തി. ഇ.ബി. ജലാൽ അദ്ധ്യക്ഷത വഹിച്ചു .എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, മുൻ എം.എൽ.എ എൽദോ എബ്രഹാം, പി.കെ. ബാബുരാജ്, കെ.കെ. ശ്രീകാന്ത്, ടി.എം. ഷബീർ, അനിൽ കുരിക്കാവ്, സനു വേണുഗോപാൽ, ടി..പി. മൈതീൻ, തങ്കപ്പൻ, എം.ടി. എൽദോസ് എന്നിവർ സംസാരിച്ചു.