പെരുമ്പാവൂർ: കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന കാഴ്ചസംബന്ധമായ രോഗങ്ങൾ, ഇ.എൻ.ടി രോഗങ്ങൾ എന്നിവ വിദഗ്ദ്ധ ഡോക്ടർമാർ പരിശോധിച്ച് മരുന്നും യോഗ്യരായ രോഗികൾക്ക് സൗജന്യ ചികിത്സയും നൽകുന്നു. കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നുമുതൽ 23വരെ എല്ലാദിവസവും രാവിലെ 9മുതൽ ഉച്ചയ്ക്ക് 1വരെയാണ് സമയം. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും ഫോൺ: 9048435506. രാവിലെ 9നും വൈകിട്ട് 4നുമിടയിൽ ബന്ധപ്പെടണം.