കാലടി: ജനാധിപത്യ മഹിളാ അസോസിയേഷൻ മലയാറ്റൂർ വില്ലേജ് സമ്മേളനം മുണ്ടങ്ങാമറ്റം സഹൃദയ ലൈബ്രറി ഹാളിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം വനജ തമ്പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആനിജോസ് അദ്ധ്യക്ഷയായി. ജനത പ്രദീപ് സംസാരിച്ചു. മികച്ച വനിതാ സംരംഭകയായി തിരഞ്ഞെടുത്ത പ്രീതി പ്രകാശൻ പറക്കാട്ട്, ആദ്യകാല മഹിള പ്രവർത്തകരായ ലളിത ഗംഗാധരൻ, ശാരദ വിജയൻ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി ആനിജോസ് (പ്രസിഡന്റ്), സതിഷാജി (വൈസ് പ്രസിഡന്റ്), വിജി രജി (സെക്രട്ടറി), ജനത പ്രദീപ് (ജോ. സെക്രട്ടറി) സജന വിഷ്ണു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.