കോതമംഗലം: ചെറുവട്ടൂർ പാറേപ്പീടികയിൽ നടന്ന കേരള കർഷകസംഘം വില്ലേജ് സമ്മേളനം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം തുളസി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ചെറുവട്ടൂർ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച കർഷകനെയും ക്ഷീരകർഷകനെയും എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ കുട്ടികളെയും ആദരിച്ചു. ടി.എം. അബ്ദുൾ അസീസ്, കെ.കെ. ശിവൻ, എ.സി. സത്യൻ, കെ.എം. പരീത്‌, സഹീർ കോട്ടപ്പറമ്പിൽ, പി.എം. ബിജു, റംല ഇബ്രാഹിം, കെ.എം. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.