കൊച്ചി: സേവാഭാരതി എറണാകുളം യൂണിറ്റിന്റെ വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡന്റ് അജയ് ബി. മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.എസ്.എസ് നഗർ സംഘചാലക് ലക്ഷ്‌മി നാരായണൻ, സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ, ജില്ലാ സെക്രട്ടറി പി.ആർമധു , ജില്ലാ സംഘടനാ സെക്രട്ടറി പി.എസ്. മണികണ്ഠൻ, എ.എൻ.ബിജു, പ്രേംനാഥ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികളായി അജയ് മേനോൻ (പ്രസിഡന്റ്), എ.എൻ.ബിജു (സെക്രട്ടറി), ജയപ്രശാന്ത് പ്രഭു (ട്രഷറർ), എം.സുരേഷ് (വൈസ് പ്രസിഡന്റ്), പ്രേംനാഥ് പണിക്കർ, ജയശ്രീ ദേവൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.