കാലടി: കാഞ്ഞൂർ അഞ്ച് തലമുറയുടെ ഒത്തുചേരലിന് സാക്ഷിയായി. പാറപ്പുറം കണേലി പരീത് ഹാജി കുടുംബസംഗമമായിരുന്നു വേദി. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഇബ്രാഹിം കുട്ടി കണേലി അദ്ധ്യക്ഷത വഹിച്ചു. പുതിയേടം സഹകരണബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി അനുസ്മരണ പ്രഭാഷണവും പാറപ്പുറം എം.കെ.എം എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ.സുബ്രഹ്മണ്യൻ അനുഗ്രഹ പ്രഭാഷണവും നടത്തി. വാർഡ് മെമ്പർ സത്യൻ, എസ്. എൻ.ഡി.പി ശാഖാ യോഗം പ്രസിഡൻ്റ് ടി.എസ്. ജയൻ, പുത്തൻപള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്റ് മുഹമ്മദ് കണേലി, ഷംസുദ്ദീൻ, ചേലക്കുളം. ഖദീജ ബീവി എന്നിവർ സംസാരിച്ചു.
കാഞ്ഞൂർ പുത്തൻപള്ളി ഇമാം റഹിം ഇർഫാനി ഖാഖവി ഉദ്ബോധന പ്രസംഗം നടത്തി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കുടുംബാംഗങ്ങൾക്ക് പുരസ്കാരം നൽകി. റാഫി കണേലി, അഷറഫ് കണേലി എന്നിവർ പങ്കെടുത്തു.