മൂവാറ്റുപുഴ: ആരക്കുഴ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ മെറിറ്റ് ഡേ ആഘോഷം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളേയും ആദരിച്ചു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. ജോൺ മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനനും എൻ.എസ്.എസ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂരും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി. രാധാകൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലസിത മോഹൻ, പഞ്ചായത്ത് അംഗം ദീപ്തി സണ്ണി, പ്രിൻസിപ്പൽ ബെന്നി മാത്യു, ഹെഡ്മാസ്റ്റർ കെ.ഡി. വർക്കി എന്നിവർ പ്രസംഗിച്ചു.