മരട്: കേരള കർഷകസംഘം മരട് ഈസ്റ്റ് മേഖലാ സമ്മേളനം കർഷകസംഘം തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി സി.കെ. റെജി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.വി. സന്തോഷ് അദ്ധ്യക്ഷനായി. ഏരിയാ പ്രസിഡന്റ് എ.യു.വിജു, എം.എസ്.ഹരിഹരൻ, എം.പി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.വി. സന്തോഷ് (മേഖലാ പ്രസിഡന്റ്), ജോജോ ജോർജ് (സെക്രട്ടറി), കെ.സനോജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.