മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് 15-ാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് കോൺഗ്രസ് നൽകുന്ന അവാർഡുകളുടെ വിതരണോദ്ഘാടനം മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ നിർവഹിച്ചു. വാർഡ് പ്രസിഡന്റ് വിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ജോയി, ബ്ലോക്ക് സെക്രട്ടറി കെ.വി. കമാലുദ്ദീൻ, പഞ്ചായത്ത് അംഗം അസീസ് മുളവൂർ, നഗരസഭാംഗം കെ.കെ. സുബൈർ, എൽദോ പോൾ, അജാസ് പി. കമാൽ, ഷമീർ കാരിക്കുഴിയിൽ, ബിജു മുടവന്തിയിൽ, റസൽ കിഴക്കേകുടിയിൽ എന്നിവർ പ്രസംഗിച്ചു.