കൂത്താട്ടുകുളം: ഓണംകുന്ന് ക്ഷേത്രത്തിൽ രാമായണ പാരായണയജ്ഞത്തിന് തുടക്കമായി. മേൽശാന്തിമാരായ ബിജു നാരായണൻ നമ്പൂതിരി മുല്ലശേരിൽ, രാമൻ നമ്പൂതിരി കൈപ്പകശേരി മന, നന്ദകുമാർ പോറ്റി തെക്കാട്ടുശേരി എന്നിവർ യജ്ഞവേദിയിൽ ദീപം തെളിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി സെക്രട്ടറി കെ.ആർ. സോമൻ, പി.ആർ. അനിൽകുമാർ, വനിതാസമാജം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.