കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിലെ തെരേസിയൻ റിസർച്ച് ആൻഡ് കൺസൾട്ടൻസി സെൽ, കോളേജിലെ ഗവേഷണ ഗൈഡുകളെയും പി.എച്ച്.ഡി ബിരുദം നേടിയ ഗവേഷകരെയും അനുമോദിക്കുന്നതിന് 'ഗുരുവന്ദനം' പരിപാടി സംഘടിപ്പിച്ചു. എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, സേവ്യർ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.ഇഗ്‌നാസിമുത്തു എസ്.ജെ എന്നിവർ മുഖ്യാതിത്ഥികളായി. പ്രിൻസിപ്പൽ ഡോ.അൽഫോൻസ വിജയ ജോസഫ്, കോളേജ് ഡയറക്ടർ റവ. സിസ്റ്റർ എമിലിൻ, ഡോ.ലിസി മാത്യു, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.തുഷാര ജോർജ് എന്നിവർ സംസാരിച്ചു.