
കൊച്ചി: അഖില കേരള ധീവരസഭാ സ്ഥാപക നേതാവ് പി.കെ. സുധാകരൻ അനുസ്മരണ സമ്മേളനം നടത്തി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പി.കെ. സുധാകരന്റെ ഛായാചിത്രം കെ. ബാബു എം.എൽ.എ ചടങ്ങിൽ അനാവരണം ചെയ്തു. ധിവരസഭ പ്രസിഡന്റ് എ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി.ജെ. വിനോദ് , കെ.എൻ. ഉണ്ണിക്കൃഷ്ണൻ, മുൻ മന്ത്രി കെ.വി. തോമസ്, മുൻ എം.എൽ.എ വി. ദിനകരൻ, മുൻ കൊച്ചി നഗരസഭാ മേയർ സൗമിനി ജെയിൻ, മരട് നഗരസഭാ മുൻ ചെയർമാൻ അഡ്വ. ദേവരാജൻ, രാജശ്രീ സുകുമാരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.