കോലഞ്ചേരി: കോലഞ്ചേരി ഏരിയാ പ്രവാസി സഹകരണസംഘവും ബിസിനസ് കേരളയും സംയുക്തമായി നടത്തുന്ന ബിസിനസ് ട്രേഡ്എക്‌സ്‌പോ 2022 സംഘാടകസമിതി രൂപീകരണവും വെബ്സൈറ്റ് ഉദ്ഘാടനവും അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. സഹകരണസംഘം പ്രസിഡന്റ് നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. സിന്തൈറ്റ് എം.ഡി ഡോ. വിജു ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം കോലഞ്ചേരി ഏരിയാ സെക്രട്ടറി സി.കെ. വർഗീസ്, എം.യു. അഷ്റഫ്, ബിസിനസ് കേരള ഡയറക്ടർ റഷീദ്, വ്യപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി റോബിൻ വൻനിലം, വ്യവസായ ഓഫീസർ വിനോദ്കുമാർ, ടി.ബി. നാസർ, ജി.കെ. ഇൻഡസ്ട്രീസ് ഉടമ ജോർജ് ആന്റണി, പി.പി. മത്തായി, കെ.ഇ. അലിയാർ തുടങ്ങിയവർ സംസാരിച്ചു.
മന്ത്രിമാരായ പി. രാജീവ്, വി.എൻ. വാസവൻ, ജില്ലാ കളക്ടർ ജാഫർ മാലിക്, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ. മോഹനൻ, ആസ്റ്റർ ഗ്രൂപ്പ് ചെയർമാൻ ആസാദ് മൂപ്പൻ, സിന്തൈറ്റ് ഗ്രൂപ്പ് എം.ഡി. ഡോ.വിജു ജേക്കബ്, പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ .വി. അബ്ദുൾ ഖാദർ, പ്രസിഡന്റ് പി.ടി. കുഞ്ഞുമുഹമ്മദ് ,സി.കെ. വർഗീസ് (രക്ഷാധികാരികൾ), അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ (ചെയർമാൻ), നിസാർ ഇബ്രാഹിം (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി 151 അംഗ സംഘാടക സമിതിയും രൂപീകരിച്ചു. ചടങ്ങിൽ എക്‌സ്‌പോ യുടെ വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു.