മട്ടാഞ്ചേരി: പത്രപ്രവർത്തകൻ, ചരിത്രകാരൻ, നോവലിസ്റ്റ്, ഗാനരചയിതാവ്, തിരക്കഥാകൃത്ത് , വിവർത്തകൻ തുടങ്ങിയ നിലകളിൽ അക്ഷരലോകത്ത് അറുപതിറ്റാണ്ട് പൂർത്തിയാക്കിയ ജമാൽ കൊച്ചങ്ങാടിക്ക് ജൻമനാടായ മട്ടാഞ്ചേരിയിൽ പൗരസ്വീകരണം നൽകും. വൈകിട്ട് കപ്പലണ്ടിമുക്ക് ഷാദി മഹലിൽ നമ്മൾ കൊച്ചിക്കാർ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പൗരസ്വീകരണ ചടങ്ങ് മേയർ അഡ്വ. എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്യും ജമാലിന്റെ ഓർമ്മകളുടെ ഗാലറി എന്ന പുസ്തകത്തിന്റെ പ്രകാശനം സംവിധായകൻ കമൽ നിർവ്വഹിക്കും. ഗായകൻ അഫ്സൽ പുസ്തകം ഏറ്റുവാങ്ങും. ജോൺ ഫെർണാണ്ടസ് പുസ്തക പരിചയം നടത്തും.