കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടെ കീഴിലുള്ള സഹോദരൻ അയ്യപ്പൻ കുടുംബയോഗം മട്ടലിൽ ഭഗവതി ക്ഷേത്രം മനേജിംഗ് ട്രസ്റ്റി കെ.കെ.മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണന്റെ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ജയന്തിയും മഹാസമാധിയും വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. പി.വി.സാംബശിവൻ, സി.വി. വിശ്വൻ, ശിവാനന്ദൻ കോമളാലയം, എൻ. ശശിധരൻ എന്നിവർ സംസാരിച്ചു. എൻ.ശശിധരനെ കൺവീനറായും സിന്ധു ശിവനെ ജോ. കൺവീനറായും എ. ആർ രതീഷ് , എം.കെ.മുരുകേശ്, എ.ആർ സുനിൽ കുമാർ, ബി.ബി. പ്രകാശ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.