ആലങ്ങാട്: കോട്ടപ്പുറം എൻ.എസ്.എസ്. കരയോഗത്തിന്റെ 90-ാമത് വാർഷിക പൊതുസമ്മേളനം നടന്നു. പറവൂർ താലൂക്ക് യൂണിയൻ സെക്രട്ടറി സി.ജി. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എ. ജയദേവൻ ഭദ്രദീപം തെളിയിച്ചു. കെ.ജി. രാജശേഖരൻ പതാക ഉയർത്തി.