വൈപ്പിൻ: വൈപ്പിൻ മേഖല മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ മതാദ്ധ്യാപക സമ്മേളനം പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയത്തിൽ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് തട്ടാരശേരി അനുഗ്രഹപ്രഭാഷണം നടത്തി. ഫാ.ജെനിൻ മരോട്ടിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എബി ജോൺസൺ തട്ടാരുപറമ്പിൽ, എൻ. വി. ജോസ്, പയസ് ആന്റണി പൂപ്പാടി, സൈമൺ പനക്കൽ, ബേബിച്ചൻ കല്ലറക്കൽ, ജോളി ജോസഫ് , ടെറിസീറ്റ മെൻഡസ് എന്നിവർ പ്രസംഗിച്ചു. ഫാ. ജോൺ ക്യാപിസ്റ്റൻ ലോപ്പസ് സെമിനാർ നയിച്ചു. പ്രഷീല സാബു, ഐജിൻ ചേലാട്ട്, അഗസ്റ്റിൻ നോബി, ജോൺ ജോസഫ് , ജോർജ് പങ്കിയത്ത് നേതൃത്വം നൽകി.