
പനങ്ങാട്: എസ്.എൻ.ഡി.പി യോഗം ഉദയത്തുംവാതിൽ 6319-ാം നമ്പർ ശാഖയിൽ പ്രവർത്തിക്കുന്ന ടി.കെ.മാധവൻ സ്മാരക കുടുംബയൂണിറ്റിന്റെ പ്രതിമാസ പ്രാർത്ഥനാ യോഗം ഭാസ്ക്കരൻ പൊറ്റക്കലിന്റെ വസതിയിൽ ടി.വി.ശശിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ശാഖാ പ്രസിഡന്റ് മണികണ്ഠൻ പുളിക്കൽ അദ്ധ്യക്ഷനായി. ഭാസ്കരൻ പൊറ്റക്കൽ, യൂണിറ്റ് കൺവീനർ കെ.ആർ.രതീഷ്, ശാഖാ സെക്രട്ടറി ടി.കെ.ബാബു, യൂണിറ്റ് കമ്മിറ്റി അംഗം ബിന്ദു ഗംഗാധരൻ എന്നിവർ സംസാരിച്ചു.