കിഴക്കമ്പലം: നവീകരിച്ച ചേലക്കുളം പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. വായനശാല പ്രസിഡന്റ് സി.സി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.കെ. മനോജ്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, പഞ്ചായത്ത് അംഗം അസ്മ അലിയാർ, അലിയാർ, പി.എച്ച്. അനൂപ്, ജിൻസ് ടി. മുസ്തഫ. ടി.എ. ജാബിർ, വി.ജെ. വർഗീസ്, ടി.എസ്. ഷമീർ, ടി.എ. അബ്ദുസമദ് തുടങ്ങിയവർ സംസാരിച്ചു.