പറവൂർ: തത്തപ്പിള്ളി ശ്രീനാരായണ വായനശാലയിൽ മാനടിയിൽ സജീവൻ ഏർപ്പെടുത്തിയ മാനടിയിൽ കുമാരൻ, ജാനകി കുമാരൻ സ്മാരക എസ്.എസ്.എൽ.സി.അവാർഡിന് അപേക്ഷ ക്ഷണിച്ചു. കോട്ടുവള്ളി പഞ്ചായത്തിലെ നാലുമുതൽ എട്ടുവരെ വാർഡുകളിലെ ഈ വർഷം എസ്.എസ്.എൽ.സി പാസായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ശ്രീനാരായണ വായനശാലയിലോ അതാത് വാർഡ് മെമ്പർമാരെയോ 31 നകം ഏൽപ്പിക്കണമെന്ന് വായനശാല സെക്രട്ടറി കെ.പി. ജോഷി അറിയിച്ചു. ഫോൺ: 9446015837.