മരട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മരട് വെസ്റ്റ് മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ഭാസുരാദേവി ഉദ്ഘാടനം ചെയ്തു. കെ.ജി.കൽപ്പനാദത്ത്, ഓമന രാജൻ, സി.ആർ.ഷാനവാസ്, എൻ.ജെ.സജീഷ് കുമാർ, എൻ.കെ.അബ്ദുൾ റഹ്മാൻ, കാഞ്ചന ഗോപി എന്നിവർ സംസാരിച്ചു. ദിവ്യ അനിൽകുമാർ, ഇ.പി.ബിന്ദു, ശാലിനി അനിൽരാജ്, ഷേർളി അലക്സ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. ഭാരവാഹികളായി ദിവ്യ അനിൽകുമാർ (പ്രസിഡന്റ്), മേദിനി സെൽവരാജ് (സെക്രട്ടറി), ഷേർളി അലക്സ് (ട്രഷറർ), കാഞ്ചന ഗോപി, അജിതകുമാരി (വൈസ് പ്രസിഡന്റുമാർ), വിനീത ബാബുരാജ്, ശ്രീലാ സുഷൻ (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.