പറവൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ യോഗസാരഥ്യ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചതയദിനത്തിൽ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ നൽകിവരുന്ന അന്നദാനം കൂനമ്മാവ് ഇവാഞ്ചൽ ആശ്രമം, പള്ളിത്താഴം കൊത്തലങ്കോ ആശ്രമം, പെരുമ്പടന്ന ശാന്തിതീരം ആശ്രമം, പറവൂത്തറ ജനനി വൃദ്ധസദനം എന്നിവിടങ്ങളിൽ നൽകി. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ഹരി വിജയൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കണ്ണൻ കുട്ടുക്കാട്, യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മിറ്റി അംഗങ്ങളായ വിഷ്ണു, സിഞ്ചുകുമാർ, വേണുഗോപാൽ, പ്രിയകുമാർ തുടങ്ങിയവർ പങ്കെടുത്തു.