കൊച്ചി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമര രംഗത്തേയ്ക്ക് വരുമെന്ന് ഭാരവാഹി​കൾ പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കാൻ കൂട്ടുനിന്ന സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെയും പൊതുജനങ്ങളെകൂടി അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ എന്നിവർ പറഞ്ഞു.

മൂന്ന് ആവശ്യങ്ങൾ

1. കൂട്ടിയ വൈദ്യുതി ചാർജ്ജ് പിൻവലിക്കണം

2. വൈദ്യുതി ചാർജ്ജിന് അഡീഷണൽ ഡെപ്പോസിറ്റ് പാടി​ല്ല

3. പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരിൽ ബുദ്ധി​മുട്ടി​ക്കരുത്.