
മരട്: ബി.ഡി.ജെ.എസ് തൃപ്പൂണിത്തുറ മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് തഴവ സഹദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ. ദിലീപ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി ഉന്നത വിജയം നേടിയവർക്ക് സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജ്യോതിസ് പുരസ്കാരവിതരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, യുവജനസേനാ പ്രസിഡന്റ് സതീഷ് കാക്കനാട്, വനിതാസേന ജില്ലാ ട്രഷറർ ബിന്ദു ഷാജി, ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം പ്രസിഡന്റ് വി.ടി.ഹരിദാസ്, എറണാകളം മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ, കളമശേരി മണ്ഡലം പ്രസിഡന്റ് ദേവരാജൻ, പിറവം മണ്ഡലം പ്രസിഡന്റ് ടി.ആർ.അഭിലാഷ്, തൃപ്പൂണിത്തുറ മണ്ഡലം ജനറൽ സെക്രട്ടറി ഉമേഷ് ഉല്ലാസ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സുരേഷ് കുമ്പളം, അനീഷ് തോട്ടുങ്കൽ, മണ്ഡലം സെക്രട്ടറി അനി തുരുത്തിയിൽ, ജോ. സെക്രട്ടറി പ്രസാദ് ഉദയംപേരൂർ, കുമ്പളം പ്രസിഡന്റ് എ.ടി.രാജേഷ്, സൈബർ സെൽ ജില്ലാ പ്രസിഡന്റ് ജീനിഷ് കാക്കനാട് എന്നിവർ പ്രസംഗിച്ചു.