uma

തൃക്കാക്കര: പതിനാലാം പഞ്ചവത്സര പദ്ധയിയുടെ ഭാഗമായുളള വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് 2022-23 വർഷത്തെ തൃക്കാക്കര നഗരസഭാ വികസന സെമിനാർ ചേർന്നു. നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ അദ്ധ്യക്ഷയായി. ഉമതോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതു തോടുകളും പൊതുകുളങ്ങളും ഉൾപ്പെടെയുള്ള ജല സ്രോതസുകൾ സംരക്ഷിക്കുവാനും ട്രാൻസ് ജെൻഡേഴ്‌സ് ഉൾപ്പെടെയുള്ളവരെ ലക്ഷ്യം വച്ച് വ്യവസായ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനും സ്വന്തമായി വീടില്ലാത്തവർക്ക് വീടു നിർമ്മിച്ചു നൽകുവാനുമുള്ള പദ്ധതികൾക്കും രൂപം നൽകി. നഗരസഭയ്ക്ക് സ്ഥലം വാങ്ങുവാനും വാതിൽപടി സേവനം ലഭ്യമാക്കാനും നമ്മളും കൃഷിയിലേക്ക് പദ്ധതി വ്യാപിക്കാനും ഒച്ച് നശീകരണം നടത്തുന്നതിനും നഗരസഭ കാര്യാലയത്തിൽ ജീവനക്കാർക്കായി ബയോമെട്രിക് പഞ്ചിംഗ് ഏർപ്പെടുത്തുവാനും വികസന സെമിനാർ രൂപം നൽകി.

നഗരസഭാ വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സ്മിത സണ്ണി, സുനീറ ഫിറോസ്, റാഷിദ് ഉള്ളംപിള്ളി, സോമി റെജി, നൗഷാദ് പല്ലച്ചി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ടി എൽദോ, പി.കെ ജലീൽ, സുഗതൻ, പ്രതിപക്ഷ നേതാവ് ചന്ദ്രബാബു, കൗൺസിലർമാരായ എം.ജെ ഡിക്‌സൺ, ഉണ്ണി കാക്കനാട് , വി.ഡി സുരേഷ്, പി.എം യൂനുസ്, സി.സി വിജു, അജുന ഹാഷിം, നഗരസഭ സെക്രട്ടറി ബി. അനിൽകുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സി.ആർ പ്രിയ തുടങ്ങിയവർ സംസാരിച്ചു.