തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഉദയംപേരൂർ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി 'ദിശ’ ഇനിയെന്ത് പഠിക്കണം? എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ശിവദാസ് ഉദ്ഘാടനം ചെയ്തു. പ്രഥമ കെ.എ.എസ് ബാച്ചിൽ തിരഞ്ഞെടുക്കപ്പെട്ട സുജിത്ത് കരുൺ മുഖ്യാതിഥിയായിരുന്നു.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറായി വിരമിച്ച ബെന്നി മാത്യു കരിയർ ഗൈഡൻസ് വർക്ക്ഷോപ്പിന് നേതൃത്വം കൊടുത്തു. സുജിത്ത് കരുണിനുള്ള പ്രത്യേക ഉപഹാരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ശിവദാസ് നൽകി. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം വി.ആർ. മനോജ്, പി.വി. ഭാസ്കരൻ, കെ.എസ്. ലിജു, സി.കെ. രാധാകൃഷ്ണൻ, സാബു പൗലോസ്, ഉഷ മേനോൻ തുടങ്ങിയവർ സംസാരിച്ചു.