തൃപ്പൂണിത്തുറ: റോട്ടറി റോയൽ ക്ലബ്ബും തൃപ്പൂണിത്തുറ ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര രോഗ നിർണയ ക്യാമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ രമാ സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാലൻ രാമചന്ദ്രൻ, സെക്രട്ടറി രഘു ബാലകൃഷ്ണൻ, ക്യാമ്പ് ചെയർമാൻ മാർട്ടിൻ പി.പി., ക്ലബ് അംഗം രാജേഷ്, രാമകൃഷ്ണൻ പോറ്റി, സുരേഷ് വർമ്മ, സുരേഷ് നമ്പ്യാർ, നിഷിൽ, ക്യാപ്റ്റൻ ഹരി, കെ.ഒ. വർഗീസ്, ദീപാ നമ്പ്യാർ, സന്തോഷ്,രജനി ചന്ദ്രൻ, അർജുനൻ, പി.എൽ. ബാബു, എന്നിവർ പങ്കെടുത്തു