മൂവാറ്റുപുഴ: ആയവനയിലെ പഞ്ചായത്ത് 8-ാം വാർഡിലെ മണപ്പുഴിയിൽ പ്രവർത്തനമാരംഭിക്കുന്ന പ്ലൈവുഡ് കമ്പനിക്കെതിരായ പ്രക്ഷോഭം സംബന്ധിച്ച് ആലോചനാ യോഗം ചേർന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ എം.വി. ജോഷി അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ കൺവീനർ ജെയിംസ് എൻ.ജോഷി വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിവാഗോതോമസ്, ആക്‌ഷൻ കൗൺസിൽ രക്ഷാധികാരി ജിജി ബിജോ എന്നിവർ സംസാരിച്ചു. പ്ലൈവുഡ് കമ്പനികൾ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും സമൂഹവും എന്ന വിഷയത്തിലെ സെമിനാറിൽ മൂവാറ്റുപുഴ നിർമ്മല കോളേജ് സുവോളജി അദ്ധ്യാപകൻ ഡോ. ജിജി കെ. ജോസഫ് പ്രഭാഷണം നടത്തി. കോൺഗ്രസ് ആയവന മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജയിംസ് എൻ.ജോഷി, സി.പി.എം ആയവന ലോക്കൽ സെക്രട്ടറി വി.കെ. വിജയൻ, ബി.ജെ.പി ആയവന മണ്ഡലം പ്രസിഡന്റ് ബിനുകുമാർ, കേരള കോൺഗ്രസ് പ്രസിഡന്റ് ജോമിജോൺ, എസ്.എൻ.ഡി.പി ആയവന ശാഖ പ്രസിഡന്റ് ടി.പി. വിദ്യാസാഗർ, ആക്ഷൻ കൗൺസിൽ അംഗംസിനോജ് കരവെട്ടേൽ എന്നിവർ സംസാരിച്ചു.