മൂവാറ്റുപുഴ:ലോക പരിസ്ഥിതി ദിനത്തിൽ മാറാടി കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച പരിസ്ഥിതി സൗഹൃദ സംഘമായ സ്നേഹത്തണൽ സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു.

മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ബേബി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.സി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജിജോ

ലോഗോ പ്രകാശനം നിർവഹിച്ചു. കൃഷി ഓഫീസർ എൽദോസ് എബ്രഹാം വൃക്ഷത്തൈ വിതരണം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും സംസ്ഥാന സർക്കാരിന്റെ മികച്ച എൻ.എസ് എസ് യൂണിറ്റിനെയും പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് നേടിയ സമീർ സിദ്ദീഖിയെയും അനുമോദിച്ചു. പഞ്ചായത്ത് അംഗം സിജി ഷാമോൻ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ലത ശിവൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി.ഏലിയാസ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എം.യു.ദീപ്തി, സാബു ജോൺ, സ്കൂൾ ഹെഡ്മാസ്റ്റർ എ.എ.അജയൻ, പി.ടി.എ പ്രസിഡന്റ് സിനിജ സനിൽ, കൂട്ടായ്മ സെക്രട്ടറി സിനോയി മാറാടി, സോളമൻ കെ.ജോസഫ് , വി.പി.ജോയി , ജോബി ജോർജ് , ഇ.ആർ.വിനോദ്, ടി.പൗലോസ് , സി.ആർ.സരിജ തുടങ്ങിയവർ സംസാരിച്ചു.