kerala-hc

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ജൂലായ് 22വരെ സമയം അനുവദിച്ചു. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നാഴ്ചകൂടി സമയംതേടി സർക്കാരും അന്വേഷണസംഘവും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി.

അന്വേഷണം പൂർത്തിയാക്കാൻ മൂന്നാഴ്ച അനുവദിക്കണമെന്ന ആവശ്യം ഇന്നലെ ഹൈക്കോടതി നിരസിച്ചതോടെ അന്തിമറിപ്പോർട്ട് തയ്യാറായിട്ടുണ്ടെന്നും ഇതിന്റെ പകർപ്പെടുക്കുന്നതിനും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും തിങ്കളാഴ്ചവരെ സമയം വേണമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ആവശ്യപ്പെട്ടു. ഒട്ടേറെ പേജുകളുള്ളതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി. തുടർന്നാണ് വെള്ളിയാഴ്ചവരെ സമയം നൽകിയത്.

ഒന്നാംപ്രതി പൾസർ സുനിയും എട്ടാംപ്രതി ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ജനുവരിയിലാണ് ക്രൈംബാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. ഇത് പൂർത്തിയാക്കാൻ കൂടുതൽ സമയംതേടി മൂന്നുതവണ നൽകിയ ഹർജികൾ അനുവദിച്ചിരുന്നു. ജൂലായ് 15ന് തുടരന്വേഷണം പൂർത്തിയാക്കാനാണ് ഒടുവിൽ നിർദ്ദേശിച്ചത്. ഈസമയം മതിയാവില്ലെന്ന് കാട്ടിയാണ് അന്വേഷണസംഘം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ അടുത്തിടെ പറഞ്ഞിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറികാർഡിന്റെ ഹാഷ്‌വാല്യൂ മാറിയെന്ന ഫോറൻസിക് റിപ്പോർട്ടും ഇതിനകം പുറത്തുവന്നു. ഈ വസ്തുതകൾ അന്വേഷിക്കാൻ മൂന്നാഴ്ചകൂടി സമയംവേണമെന്നായിരുന്നു സർക്കാരിന്റെ വാദം.

അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ കസ്റ്റഡിയിലിരുന്നപ്പോഴുള്ള മെമ്മറികാർഡിന്റെ തനിപ്പകർപ്പ് വിചാരണയ്ക്കുവേണ്ടി ലാബിൽനിന്ന് കോടതിയിലെത്തിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കാൻ സിംഗിൾബെഞ്ച് കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ മെമ്മറികാർഡിന്റെ തനിപ്പകർപ്പ് മുദ്രവച്ച കവറിൽ വിചാരണക്കോടതിയിൽ ഹാജരാക്കി. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് തുടരന്വേഷണത്തിൽ പ്രസക്തിയില്ലെന്നും വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച സമയപരിധികഴിഞ്ഞ സാഹചര്യത്തിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം നൽകാനാവില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിൽനിന്ന് ബെഞ്ച് പിന്മാറണമെന്ന് ഇരയായ നടിയുടെ അഭിഭാഷക ആവശ്യപ്പെട്ടു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായിരിക്കെയാണ് മെമ്മറികാർഡ് കോടതിയിലെത്തിയതെന്നും കേസ് അദ്ദേഹം നേരത്തെ പരിഗണിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് നടിയുടെ അഭിഭാഷക ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ തുടരന്വേഷണം പൂർത്തിയാക്കാൻ സമയംതേടിയുളള ഹർജിയിൽ നിന്ന് ഒഴിയേണ്ടതില്ലെന്ന് വിലയിരുത്തി സിംഗിൾബെഞ്ച് ആവശ്യം നിരസിച്ചു.

191​ ​ദി​വ​സം,​ 269​ ​തെ​ളി​വ്;​ ​ഒ​രു​ ​പ്ര​തി

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ ​കേ​സി​ൽ​ ​ഇ​നി​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ​മു​ന്നി​ലു​ള്ള​ത് ​നാ​ലു​ദി​വ​സം​ ​മാ​ത്ര​മാ​ണ്.​ ​ഒ​ടു​വി​ൽ​ ​വ​ഴി​ത്തി​രി​വാ​യേ​ക്കു​മെ​ന്ന് ​ക​രു​തി​യ​ ​മെ​മ്മ​റി​കാ​ർ​ഡി​ന്റെ​ ​ഹാ​ഷ്‌​വാ​ല്യു​ ​മാ​റ്റം,​ ​മു​ൻ​ ​ജ​യി​ൽ​ ​ജി.​ഡി.​പി​ ​ആ​ർ.​ ​ശ്രീ​ലേ​ഖ​യു​ടെ​ ​ദി​ലീ​പ് ​അ​നു​കൂ​ല​ ​പ​രാ​മ​ർ​ശം​ ​എ​ന്നി​വ​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം​ ​മു​ഴു​മി​പ്പി​ക്കാ​തെ​ ​തു​ട​ര​ന്വേ​ഷ​ണ​സം​ഘം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ്.​ ​ജ​നു​വ​രി​ ​നാ​ലി​നാ​ണ് ​ദി​ലീ​പി​ന്റെ​ ​മു​ൻ​ ​സു​ഹൃ​ത്തും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ൻ​മേ​ൽ​ ​ഹൈ​ക്കോ​ട​തി​ ​തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.​ 191​ ​ദി​വ​സം​ ​നീ​ണ്ട​ ​അ​ന്വേ​ഷ​ണം​ ​ക​ഴി​ഞ്ഞ​ 15​ന് ​ഏ​താ​ണ്ട് ​അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ​ 269​ ​രേ​ഖ​യാ​ണ് ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്.​ ​ചോ​ദ്യം​ചെ​യ്ത​താ​ക​ട്ടെ​ 138​ ​പേ​രെ​യും.​ ​കേ​സി​ലെ​ ​എ​ട്ടാം​പ്ര​തി​യാ​യ​ ​ദി​ലീ​പും​ ​ഭാ​ര്യ​യും​ ​ന​ടി​യു​മാ​യ​ ​കാ​വ്യാ​ ​മാ​ധ​വ​ൻ​ ​മു​ത​ൽ​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​ ​വ​രെ​യു​ണ്ട് ​ചോ​ദ്യം​ചെ​യ്ത​വ​രു​ടെ​ ​പ​ട്ടി​ക​യി​ൽ.​ 10​ ​പേ​രു​ടെ​ ​ശ​ബ്ദ​സാ​മ്പി​ളും​ ​കൈ​യ​ക്ഷ​ര​ത്തി​ന്റെ​ ​സാ​മ്പി​ളും​ ​നി​ർ​ണാ​യ​ക​ ​തെ​ളി​വാ​യി​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു.​ ​ഇ​തി​ൽ​ ​ചി​ല​തി​ന്റെ​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.​ ​ദി​ലീ​പും​ ​ബാ​ല​ച​ന്ദ്ര​കു​മാ​റും​ ​സ​ഞ്ച​രി​ച്ച​ ​ചു​വ​ന്ന​ ​കാ​റും​ ​തെ​ളി​വു​ക​ളി​ലൊ​ന്നാ​ണ്.

​ഏ​ക​ ​പ്ര​തി
തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ​ ​ദി​ലീ​പി​ന്റെ​ ​സു​ഹൃ​ത്തും​ ​ആ​ലു​വ​യി​ലെ​ ​ടൂ​ർ​സ് ​ആ​ൻ​ഡ് ​ട്രാ​വ​ൽ​സ് ​ഉ​ട​മ​യു​മാ​യ​ ​ശ​ര​ത് ​ജി.​ ​നാ​യ​രെ​ ​മാ​ത്ര​മാ​ണ് ​പ്ര​തി​ചേ​ർ​ത്തി​ട്ടു​ള്ള​ത്.​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​പ​ക​ർ​ത്തി​യ​ ​ദൃ​ശ്യ​ങ്ങ​ൾ​ 2017​ ​ന​വം​ബ​ർ​ ​മാ​സ​ത്തി​ൽ​ ​ദി​ലീ​പി​ന്റെ​ ​പ​ക്ക​ലെ​ത്തി​ ​എ​ന്നു​ത​ന്നെ​യാ​ണ് ​തു​ട​ര​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​ക​ണ്ടെ​ത്ത​ൽ.​ ​വി.​ഐ.​പി​ ​എ​ന്ന് ​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​പ​റ​ഞ്ഞ​ ​സു​ഹൃ​ത്താ​യ​ ​ശ​ര​ത്താ​ണ് ​ഇ​ത് ​കൊ​ണ്ടു​വ​ന്ന​ത്.​ ​ഈ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ന​ശി​പ്പി​ക്കു​ക​യോ​ ​മ​ന​പ്പൂ​ർ​വം​ ​മ​റ​ച്ചു​പി​ടി​ക്കു​ക​യോ​ ​ചെ​യ്യു​ന്നു​വെ​ന്നാ​ണ് ​ക​ണ്ടെ​ത്ത​ൽ.​ ​ഇ​തി​ന്റെ​ ​പേ​രി​ലാ​ണ് ​ശ​ര​ത്തി​നെ​ ​പ്ര​തി​ ​ചേ​ർ​ത്തി​ട്ടു​ള്ള​ത്.

​ഫോ​ണി​ന് ​പി​ന്നാ​ലെ​യു​ണ്ട്
കേ​സ​ന്വേ​ഷ​ണ​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും​ ​മെ​മ്മ​റി​കാ​ർ​ഡ് ​ഉ​പ​യോ​ഗി​ച്ച​ ​വി​വോ​ഫോ​ണി​ന്റെ​ ​ഉ​ട​മ​യെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന് ​പ്ര​ത്യേ​ക​സം​ഘം​ ​പി​ൻ​മാ​റി​യി​ട്ടി​ല്ല.​ ​ഫോ​ൺ​ഉ​ട​മ​യെ​ ​ഉ​ട​ൻ​ ​തി​രി​ച്ച​റി​യാ​നാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​അ​ന്വേ​ഷ​ണ​സം​ഘം.​ ​ഫോ​ണി​ലെ​ ​ട്രൂ​കോ​ള​ർ​ ​ആ​ക്ടീ​വാ​യ​ത് ​വ​ഴി​ത്തി​ര​വാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ 10​ ​പേ​രി​ലേ​ക്കാ​ണ് ​അ​ന്വേ​ഷ​ണം​ ​ചു​രു​ങ്ങി​യി​ട്ടു​ള്ള​ത്.