
നെടുമ്പാശേരി: കുന്നുകര പഞ്ചായത്തിലെ ചാലാക്ക സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു. സ്നേഹതീരം ചെയർമാൻ ടി.കെ. അജികുമാർ അദ്ധ്യക്ഷനായിരുന്നു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ അസീസ് കോന്നംവിട്, സുകുമാരൻ കണ്ടന്തറ, ബാലൻ ചിറ്റേത്തുപറമ്പ് എന്നിവരെ ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു ആദരിച്ചു. വൈസ് പ്രസിഡന്റ് എം.എ. സുധീർ മുഖ്യപ്രഭാഷണം നടത്തി. സ്നേഹതീരം സെക്രട്ടറി ജി. അനിൽ, വൈസ് ചെയർമാൻ ഷജിൻ ചിലങ്ങര, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബി പുതുശ്ശേരി, സി.എം. മജീദ് തുടങ്ങിയവർ സംസാരിച്ചു.