sndp

പട്ടിമറ്റം:എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബ യൂണി​റ്റിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണം തുടങ്ങി.
എസ്.എൻ.ഡി.പി കുന്നത്തുനാട് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ.സുകുമാരൻ അദ്ധ്യക്ഷനായി. ഇ.വി. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എൻ. വിശ്വംഭരൻ, കെ.കെ.അനിൽ, കെ.ബി.അനിൽകുമാർ, കെ.ടി. ബിനോയ്, പി.എൻ.ചന്ദ്രൻ, എം.പി.സുരേന്ദ്രൻ, കെ.കെ.അനീഷ്, സുജാത ഹരിദാസ്, കെ.കെ.ഷാജി, ആശ സജി, ഇ.കെ.വിജയൻ, ഓമന സുകുമാരൻ, ഉണ്ണിമായ ബിജു, ആശ ഷാജി തുടങ്ങിയവർ സംസാരിച്ചു.