കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിൽ നാലാം വാർഡിൽ എസ്.എസ്.എൽ.സി , പ്ലസ് ടു വിജയിച്ച വാർഡിലെ എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു. ഒപ്പം നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച തൊഴിലുറപ്പു തൊഴിലാളികളെയും ആശാ വർക്കർമാരെയും അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് അംഗം ഷിബു പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മിനി സേവ്യർ, ജോയ് അവൂക്കാരൻ, വാർഡ് അംഗം സതി ഷാജി, ആശാ വർക്കർ ലളിത ബേബി, ദേശീയ തൊഴിലുറപ്പു പദ്ധതി എ.ഇ.റൂബി അബ്രഹാം, തൊഴിലുറപ്പ് പദ്ധതി ഓവർ സീയർ ബിന്ധ്യാ ജോൺസൺ ,സുമതി സലിം എന്നിവർ പങ്കെടുത്തു.