അങ്കമാലി: നിർമ്മാണത്തിലിരിക്കുന്ന രണ്ട് നില വീട് പൂർണ്ണമായും തകർന്ന് വീണു . ഇന്ന് രാവിലെ 7.30 ഓടെ കിടങ്ങൂരിലാണ് സംഭവം നടന്നത്. കിടങ്ങൂർ ചേരും കവലയിൽ യൂദാപുരം പള്ളിയുടെ പുറകുവശത്ത് ചാലക്കുടി സ്വദേശി ബൈജു വീടാണ് തകർന്ന് വീണത് . നിർമ്മാണത്തൊഴിലാളികൾ എത്തുന്നതിന് മുമ്പ് അപകടം നടന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിർമ്മാണ അപാകതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വില്പനക്കായി പണിത വീടാണ് തകർന്നു വീണത്. കരാർ അടിസ്ഥാനത്തിലായിരുന്നു നിർമ്മാണം.