behnan

അങ്കമാലി: നഗരസഭാ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ‘പകൽവീട്’ പൈലറ്റ് പദ്ധതി അഞ്ചാം വാർഡിലെ സാമൂഹ്യ സുരക്ഷാ ഭവനിൽ ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ്ചെയർപേഴ്സൺ റീത്ത പോൾ ആശാപ്രവർത്തകരെ ആദരിച്ചു.

5, 6 വാർഡിലെ വയോജന കർഷകരെയും കൊവിഡ് മുന്നണി പോരാളികളായ സന്നദ്ധ പ്രവർത്തകരെയും വാതിൽപ്പടി സേവകരെയും ഹരിതകർമ്മ സേന അംഗങ്ങളെയും 25 വർഷം സാക്ഷരതാ പ്രവർത്തനം പൂർത്തീകരിച്ച നോഡൽ പ്രേരക് ശാരി കുട്ടപ്പനെയും ചടങ്ങിൽ ആദരിച്ചു. വയോജനങ്ങൾക്ക് ചികിത്സാ സഹായവും പി.എം.എ.വൈ പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്ന വയോജനങ്ങൾക്ക് ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.

ബാസ്റ്റിൻ പാറയ്ക്കൽ, ലിസി പോളി , സാജു നെടുങ്ങാടൻ, ലില്ലി ജോയി, റോസിലി തോമസ്, മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി, പ്രതിപക്ഷ കൗൺസിലർമാരായ ടി.വൈ ഏല്യാസ്, സന്ദീപ് ശങ്കർ, സെക്രട്ടറി ഇൻ ചാർജ്ജ് ടി.വി ശോഭിനി, സി.ഡി.എസ്. ചെയർപേഴ്സൺ ലില്ലി ജോണി, നവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സെബി വർഗീസ്, അങ്കമാലി ലയൺസ് ക്ലബ് പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.