കാലടി: കിഴക്കേ ദേശം എ.കെ.ജി സ്മാരക വായനശാല എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഗ്രന്ഥശാലയ്ക്ക് ലഭിച്ച പുസ്തകങ്ങളുടെ കൈമാറ്റം നടത്തി.

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ് പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചു. ആർ. ഭാസ്കരപിള്ള അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ,അമ്പിളി അശോകൻ,നൗഷാദ് പാറപ്പുറം, കെ.സി.വത്സല, എൻ. പരമേശ്വരൻ,കെ.ബി.ശശികുമാർ, ടി. ആർ. പ്രമോദ് എന്നിവർ സംസാരിച്ചു.