അങ്കമാലി : ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി പ്രകാരം ശ്രീഭദ്ര സ്കൂൾ കുട്ടികൾ പച്ചക്കറി തോട്ടം നിർമ്മിച്ചു . അഞ്ച് സെന്റ് സ്ഥലത്താണ് വിദ്യാർത്ഥികളുടെ പച്ചക്കറിത്തോട്ടം തയ്യാറാവുന്നത്. പഞ്ചായത്ത് അംഗം ശ്രീകാന്ത് എം.എസ്. പച്ചക്കറിക്കൃഷി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.ജെ. ശ്രീധരൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് പ്രഭിത സുഭാഷ്, കൃഷി അസിസ്റ്റന്റ് ശശിധരൻ പിള്ള, പി.ടി.എ പ്രസിഡന്റ് അശ്വതി മധു , ഭാരവാഹികളായ ഡിയാന റോബിൻ, രമ്യ സുമേഷ് എന്നിവർ പങ്കെടുത്തു.