കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിവിധ പി.ജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് യോഗ്യരായവരും സെന്റർ ഓപ്ഷൻ നൽകിയവരും ഇതുവരെയും പ്രവേശനത്തിന് അലോട്ട്‌മെന്റ് ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രകാരം ഓപ്ഷൻ നൽകിയ വകുപ്പ്, സെന്ററുകളിലെ ഒഴിവുകളിലെ പ്രവേശനത്തിന് നാളെ ഉച്ചയ്ക്ക് 12ന് മുമ്പായി ബന്ധപ്പെട്ട വകുപ്പ് മേധാവി, കാമ്പസ് ഡയറക്ടറുടെ മുമ്പിൽ രേഖകൾ സഹിതം നേരിട്ട് ഹാജരായി യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നേടണം. ഇപ്രകാരം ഹാജരാകുന്ന വിദ്യാർത്ഥികളുടെ റാങ്കിലെ മുൻഗണന അനുസരിച്ചായിരിക്കും ബന്ധപ്പെട്ട കാറ്റഗറിയിലെ ഒഴിവുകൾ പ്രവേശന യോഗ്യതയുടെ അടിസ്ഥാനത്തിൽ നികത്തുക.