കുറുപ്പംപടി: വാഴക്കുളം പഞ്ചായത്തിന്റെയും ജയ് ഭാരത് കോളേജിന്റെയും പ്രിസം മെഡിക്കൽ സെന്ററിന്റെയും ഫാത്തിമ ഐ കെയർ ഹോസ്‌പിറ്രലിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും മഹാത്മ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ മൾട്ടി സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് നോർത്ത് എഴിപ്രം ഗവൺമെന്റ് യു.പി സ്കൂളിൽ നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗോപാൽ ഡിയോ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ സെന്റർ ഡയറക്ടർ മുട്ടം അബ്ദുള്ള, ജയ് ഭാരത് കോളേജ് മാസ്റ്റർ ഒഫ് സോഷ്യൽവർക്ക്‌ വിഭാഗം മേധാവി പ്രൊഫ. ദീപ്തി രാജ്, പ്രിസം മെഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ.സി.എ.അൻസൽ, ഐ.എം.എ പെരുമ്പാവൂർ സെക്രട്ടറി ഡോ.ജോൺസൺ, ഡോ.ഭാസ്കരൻ,ഡോ.സണ്ണി പോൾ,വാർഡ് അംഗം ഫസീല ഷംനാദ്, സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ പി.കെ.മണി, സി.ഡി.എസ് അംഗം മേനക മധു എന്നിവർ സംസാരിച്ചു. അഞ്ഞൂറിലധികംപേർ ക്യാമ്പിൽ പങ്കെടുത്തു.