
കൊച്ചി: റോട്ടറി ഇന്റർനാഷനലിന്റെ ആദ്യവനിതാ സാരഥി കനഡാ സ്വദേശിനിയായ ജെന്നിഫർ ജോൺസ് കൊച്ചിയിലെത്തുന്നു. ജൂലായ് 23, 24, 25 തീയതികളിൽ കൊച്ചിയിലെ വിവിധ പരിപാടികളിൽ ഇവർ പങ്കെടുക്കും.
കാനഡയിലെ ഒന്റാറിയോയിലെ റോട്ടറി ക്ലബ് ഒഫ് വിൻഡ്‌സർ റോസ്‌ലാൻഡ് അംഗവും കനേഡിയൻ കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവുമാണ് ക്ളബ്ബിന്റെ ആഗോള പ്രസിഡന്റായ ജെന്നിഫർ.
റോട്ടറി ഇന്റർനാഷണലിന്റെ 117 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിത പ്രസിഡന്റാകുന്നത്. 41ാം വയസിൽ സ്തനാർബുദത്തോടു പോരാടി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആളാണ് ജെന്നിഫർ. കാൻസർ രോഗികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിലും കാൻസർ രോഗബോധവത്കരണത്തിലും ഇവർ മുന്നിലുണ്ട്.