മരട്: നഗരസഭയിലെ 23-ാം ഡിവിഷനിലെ കേട്ടേഴത്തു കടവ് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത നഗരസഭയുടെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. എൽ.ഡി.എഫ് പാർലിമെൻ്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. കെ.വി.കിരൺ രാജ്, പി.എ.സൈനുദ്ദീൻ, എൻ.ജെ.സജീഷ് കുമാർ, എ.കെ.അഫ്സൽ എന്നിവർ സംസാരിച്ചു.