മരട്: കുമ്പളം - മരട് ലൈബ്രറി കൗൺസിൽ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദിശ 2022 കരിയർ ഗൈഡൻസ് ക്ലാസ്, ദേശീയവായനശാല യുവത രൂപീകരണം എന്നിവയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം വി.ആർ. മുരുകേശൻ നിർവഹിച്ചു. നെട്ടൂർ ദേശീയ വായനശാല പ്രസിഡന്റ് എൻ.ഒ.ജോർജ് അദ്ധ്യക്ഷനായി. സെന്റർ ഫോർ ഇൻഫൊർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സി.ഐ.ജി.ഐ) ഓഫീസർ കെ.എസ്.അബ്ദുൾ കരീം ക്ലാസ് നയിച്ചു. നെട്ടൂർ ദേശീയ വായനശാലാ യുവത പ്രസിഡന്റായി ജോയ് ക്രിസ്റ്റയേയും സെക്രട്ടറിയായി അജയനേയും തിരഞ്ഞെടുത്തു. ദേശീയ വായനശാലൈ സെക്രട്ടറി വി.കെ.പ്രദീപൻ, മുനിസിപ്പൽ - പഞ്ചായത്ത് നേതൃസമിതി കൺവീനറും കുമ്പളം ഗ്രാമീണ ഗ്രന്ഥശാല സെക്രട്ടറിയുമായ കെ.എസ്.ഗിരിജാവല്ലഭൻ നേതൃസമിതി ജോയിന്റ് കൺവീനറും പനങ്ങാട് പബ്ലിക് ലൈബ്രറി സെക്രട്ടറിയുമായ ടി.കെ.ശശിധരൻ, എ.ആർ.പ്രസാദ് എന്നിവർ സംസാരിച്ചു.