gst

കൊച്ചി: 25 കിലോയ്ക്ക് താഴെയുള്ള അരി ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങൾക്കും പാലുത്പന്നങ്ങൾക്കും ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ജി.എസ്.ടി റദ്ദാക്കണമെന്ന് അസേസിയേഷൻ കേന്ദ്രസർക്കാരിനോടും ജി.എസ്.ടി കൗൺസിലിവോടും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് 27ന് ജി.എസ്.ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജി.എസ്.ടി വർദ്ധിപ്പിച്ചത് സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഹോട്ടൽ മേഖലയെ കാര്യമായി ബാധിക്കും. നിലവിൽ കൊവിഡിനെതുടർന്നുള്ള പ്രതിസന്ധി നേരിടുന്ന ഭക്ഷ്യോത്പാദന വിതരണമേഖലയ്ക്ക് പിടിച്ചുനിൽക്കാൻ സാധിക്കാത്ത സാഹചര്യം സംജാതമാകുമെന്നു ഭാരവാഹികൾ പറഞ്ഞു.