കൊച്ചി: നാഷണൽ ആയുഷ് മിഷന്റെ ജില്ലാ ഓഫീസിൽ അക്കൗണ്ടിംഗ് ക്ലാർക്ക്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബികോം, ഡി.സി.എ, ടാലി യോഗ്യതയും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് എന്നിവയിൽ പ്രാവീണ്യവുമുള്ള ഉദ്യോഗാർത്ഥികൾക്കായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ആരോഗ്യം, ആയുഷ് വകുപ്പുകളിലെ പ്രവൃത്തിപരിചയമുള്ളവർക്കു മുൻഗണന. പ്രായപരിധി 40 വയസ്. ഒഴിവുകളുടെ എണ്ണം ഒന്ന്. ഉദ്യോഗാർത്ഥികൾ കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ 26ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം.