മരട്: നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുണ്ടന്നൂർ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ തോമസ് ഹണി, ജെ.എച്ച്.ഐമാരായ രജിത്ത്, പ്രജിത്ത്, ആശാവർക്കർമാരായ അംബിക, വിമൽ, ജിജി, എ.ഡി.എസ് പ്രസിഡന്റ് ആലിസ് എന്നിവർ നേതൃത്വം നൽകി.